11:10pm 10 November 2026
NEWS
ഇസ്രയേലിന്റെ 'അയേൺ ഡോം' ഹാക്ക് ചെയ്തെന്ന് ഇറാൻ
17/06/2025  02:37 PM IST
nila
ഇസ്രയേലിന്റെ അയേൺ ഡോം ഹാക്ക് ചെയ്തെന്ന് ഇറാൻ

ഇസ്രയേൽ - ഇറാൻ യുദ്ധം അഞ്ചാം ദിവസവും ശക്തമായി തുടരുന്നതിനിടെ, ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി ഇറാൻ.  അയേൺ ഡോം സംവിധാനത്തിനുമേൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായെന്നും ഇറാൻ അവകാശപ്പെടുന്നു. ഇതേ തുടർന്ന്  ഇസ്രയേലിന്റെ മിസൈലുകൾ തന്നെ ഇസ്രയേലിലെ പലയിടങ്ങളിലും പതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധസേന(ഐഡിഎഫ്)യും സ്ഥിരീകരിച്ചു. ഏകദേശം ഇരുപതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും ഐഡിഎഫ് പറഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണം തടയാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും ഐഡിഎഫ് അറിയിച്ചു. മധ്യഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. യാത്രക്കാരില്ലാത്ത ഒരു ബസിനും വാഹനങ്ങൾക്കും തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും 'ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img